
അലോപതി കഫ് സിറപ്പുകൾ കഴിച്ച് രാജസ്ഥാനിലും മധ്യപ്രദേശിലും കുട്ടികൾ മരിച്ച സാഹചര്യത്തിൽ രോഗികൾക്ക് ഹാനികരമാവുന്ന വിധത്തിൽ പാർശ്വഫലങ്ങൾ ഉളവാക്കുന്ന മുഴുവൻ മരുന്നുകളും നിരോധിക്കണമെന്നും പൊതുജനരോഗ്യത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലും ശക്തമായ നടപടികൾ ആവശ്യമാണെനും ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്. കെ) ആവശ്യപെട്ടു. ശാസ്ത്രീയമായി തെളിയിച്ചെന്ന് പറയപെടുന്ന ധാരാളം അലോപ്പതി മരുന്നുകൾ നീണ്ടുനിൽക്കുന്ന പാർശ്വഫലങ്ങൾ രോഗികൾക്ക് സമ്മാനിക്കുന്നുണ്ടെന്നും ഇത്തരം പല മരുന്നുകളും രോഗികൾ ഉപയോഗിക്കുന്നുണ്ടെന്നും അത് കണ്ടെത്തി മാർക്കറ്റിൽ നിന്ന് പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഐ.എച്ച്.കെ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കഫ് സിറപ്പുകൾ ഉപയോഗിച്ച് കിഡ്നി,ലിവർ തകരാർ അടക്കം മാരകമായ പാർശഫലങ്ങൾ ഉളവാക്കുന്ന സാഹചര്യത്തിൽ പാർശ്വഫലങ്ങളില്ലാത്ത ലളിതമായ ഹോമിയോപ്പതി ചികിൽസ കുട്ടികളിലും മുതിർന്നവരിലും ഗർഭിണികളിലും അടക്കം സുരക്ഷിതമായി ഉപയോഗിക്കാമെന്നും പത്ര സമ്മേളനത്തിൽ പങ്കെടുത്ത ഐ.എച്ച്. കെ. പ്രസിഡൻ്റ് ഡോ. കൊച്ചുറാണി വർഗീസ്, ടിച്ചിംഗ് ഫാക്കൽറ്റി ചെയർപേഴ്സൺ ഡോ. മിനിശ്യം, യൂണിറ്റ് ആക്റ്റിവിറ്റി സെക്രട്ടറി ഡോ. അശ്വിൻ പണിക്കർ, ആലപുഴ ജില്ലാ സെക്രട്ടറി ഡോ. വിനീത കെ. എൽ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.











